പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു, സിപിഐഎമ്മില്‍ ചേരുമെന്ന് സൂചന
കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിവിടുന്നത് ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു പ്രതികരിച്ചു.
അതേ സമയം സുരേഷ് ബാബു സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതായി സൂചന.
കോണ്‍ഗ്രസുമായി മാനസികമായി അകന്നു. പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കാന്‍ പാര്‍ട്ടിയിൽ ആശയമോ നേതൃത്വമോ പ്രസക്തമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ടേക്കും. പിസി ചാക്കോ തന്നെ കാണാന്‍ വന്നിരുന്നുവെന്നും സുരേഷ് ബാബു പ്രതികരിച്ചു.