പാലയാട് നട മുതല്‍ മൂരാട് വരെ സര്‍വീസ് റോഡില്ല: പ്രദേശവാസികള്‍ പ്രതിഷേധത്തില്‍
വടകര: പാലോളിപ്പാലം മുതല്‍ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററില്‍ സര്‍വീസ് റോഡ് ഇല്ലാത്തതിനെതിരേ പ്രതിഷേധം ശക്തം. 700 മീറ്ററില്‍ സര്‍വീസ് റോഡില്ലാത്തത് ഇരുവശത്തുമുള്ള 80-ഓളം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദേശീയപാതയിലേക്ക് കടക്കാന്‍ വഴിയില്ലാതാകുന്നതിന് കാരണമാകുന്നു.
ഇന്നലെ നാട്ടുകാര്‍ ദേശീയപാത വികസനപ്രവൃത്തി നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തി.
പാലോളിപ്പാലംമുതല്‍ മൂരാട് വരെയുള്ള 2.1 കിലോമീറ്റര്‍ റോഡിന്റെയും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളില്‍ പുതിയ പാലങ്ങളുടെയും നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാതാ അതോറിറ്റിയുമായുംമറ്റും ബന്ധപ്പെട്ടപ്പോള്‍ 700 മീറ്ററില്‍ സര്‍വീസ് റോഡില്ലെന്ന് സ്ഥിരീകരിച്ചു.നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.