പറക്കും പൂച്ച; ടോക്യോ ഒളിമ്പിക്‌സിന് ശേഷം പൂച്ചക്കുട്ടിയുടെ ഈ ചാട്ടമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച, വീഡിയോ കാണാം


ടോക്യോ ഒളിമ്ബിക്‌സ് 2020 സമാപിച്ചതിനുശേഷം സ്‌പോര്‍ട്‌സിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും അല്‍പ്പം കുറഞ്ഞു. എന്നാല്‍ ഒരു പൂച്ചയുടെ ലോംഗ് ജംമ്ബ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ കണ്ട പലരും പൂച്ചക്കുട്ടിയുടെ ചാട്ടം ഒളിംമ്ബിക് മത്സരാര്‍ത്ഥികളുമായാണ് താരതമ്യം ചെയ്തത്.

വീഡിയോയില്‍ ആദ്യം കാണുന്നത് പൂച്ച ഒരു ഡൈനിംഗ് ടേബിളില്‍ ഇരിക്കുന്നതാണ്. പൂച്ചക്കുട്ടി നിശബ്ദമായി അവിടെ ഇരിക്കുന്നതിനൊപ്പം സ്ലാബിന് സമീപം നില്‍ക്കുന്ന സ്ത്രീയെയും കാണാം. 9 സെക്കന്‍ഡ് മാത്രമാണ് ഈ വീഡിയോ ക്ലിപ്പിന്റെ ദൈര്‍ഘ്യം. പിന്നീട് യുവതി ഒരു ചോക്ലേറ്റ് ക്യൂബ് എടുത്ത് പൂച്ചക്കുട്ടിക്ക് നീട്ടുന്നത് കാണാം. അത് കണ്ടതും പൂച്ച ഡൈനിംഗ് ടേബിളില്‍ നിന്ന് യുവതിയുടെ തോളിലേയ്ക്ക് കുതിച്ചു ചാടുന്നതാണ് കാണുന്നത്. ചോക്ലേറ്റ് കടിച്ച്‌ പിടിക്കുന്നതിന് മുന്‍പ്‌ യുവതിയുടെ തോളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.