പയ്യോളി പേരാമ്പ്ര റോഡില്‍ കോഴിമുക്കില്‍ കാറിടിച്ച് വൈദ്യൂതത്തൂണ്‍ തകര്‍ന്നു


പേരാമ്പ്ര: പയ്യോളി പേരാമ്പ്ര റോഡില്‍ കോഴിമുക്കില്‍ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ചാലില്‍ താഴ്ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍
വൈദ്യുതിലൈനും തൂണും തകര്‍ന്നു. കാറിടിച്ച ഉടനെ വൈദ്യുതിബന്ധം നിലച്ചതിനാല്‍ മറ്റ് അപായം ഒഴിവായി. ലൈന്‍ പൊട്ടി റോഡിലേക്ക് വീണതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.