പയ്യോളിയില്‍ ഡോക്ടര്‍ മരിച്ചു; കോവിഡ് മരണമെന്ന് സ്ഥിരീകരണം


പയ്യോളി: പയ്യോളിയില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇരിങ്ങല്‍ താഴത്തെ പുനത്തില്‍ ഡോ എം.കെ.മോഹന്‍ദാസാണ് മരിച്ചത്. എഴുപത്തിയഞ്ച് വയസായിരുന്നു. രാവിലെ ക്ലിനിക്കിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന സമയത്തു ശ്വാസ തടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇരിങ്ങലിലെവീട്ടുവളപ്പില്‍ നടത്തി.

വടകര ജില്ലാ ആശുപത്രിയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായിരുന്ന മോഹന്‍ദാസ് റിട്ടയര്‍ ചെയ്ത ശേഷം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പി.കെ.ഷൈലജ (സുല്‍ത്താന്‍ ബത്തേരി). മക്കള്‍:അര്‍ജ്ജുന്‍ മോഹന്‍ദാസ്, അഖിലഭായ്. മരുമകന്‍ :ഉജ്ജയ് രിക്കോത്തു (ജപ്പാന്‍). സഹോദരങ്ങള്‍: എം.കെ.ബാലചന്ദ്രന്‍ (ന്യൂ ഡല്‍ഹി), സരസ (വടകര), മീരാഭായ് (തലശ്ശേരി), പരേതരായ പ്രൊഫസര്‍ എം.കെ.കരുണാകരന്‍ (കോഴിക്കോട്), ഡോക്ടര്‍ എം.കെ.പ്രഭാകരന്‍ (കണ്ണൂര്‍), വനജ കോഴിക്കോട്.