പയ്യോളിയില്‍ കൊവിഡ് വ്യാപനം: മേഖലയില്‍ കടുത്ത നിയന്ത്രണം
പയ്യോളി: പയ്യോളി നഗരസഭയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ഇന്ന് നടന്ന നഗരസഭാതല ആര്‍ആര്‍ടി സര്‍വ്വകക്ഷി – യുവജന സംഘടന – ആരാധനാലയ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെ മുതല്‍ ഒരാഴ്ചക്കാലം നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അതിന് ശേഷം സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തും.പയ്യോളിയില്‍ ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍
*കോവിഡ് മാനദണങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അനൗണ്‍സ്‌മെന്റ് നടത്തും.
*നഗരസഭ പരിധിയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 7 മണി വരെ മാത്രമേ പാടുള്ളൂ. *ഹോട്ടലുകളും, ഭക്ഷണ വില്പനശാലകളും 9 മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം.*പകുതി സിറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
*തട്ടുകടകളുടെ പ്രവര്‍ത്തനം 7 മണിക്ക് അവസാനിപ്പിക്കണം
*മത്സ്യ വില്പന കര്‍ശനമായി നിരീക്ഷിക്കും
*ക്ഷേത്രങ്ങളിലും, മഹല്ലുകളിലും കോവിഡ് മാനദണങ്ങള്‍ പാലിക്കേണ്ടതിന്റെ സര്‍ക്കുലര്‍ വിതരണം ചെയ്യും.
*ഏപ്രില്‍ 16, 17, 19, 20, 22 തിയ്യതികളില്‍ കോവിഡ് ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
*500 ആളുകളെ ഇത്തരത്തില്‍ ടെസ്റ്റിന് വിധേയമാക്കും.
*ഏപ്രില്‍ 17, 24,26, 27 തിയ്യതികളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും.
*ഇവന്റുകള്‍ കോവിഡ് ജാഗ്രത സൈറ്റില്‍ നിര്‍ബ്ബന്ധമായും രജിസ്ട്രര്‍ ചെയ്യണം.
*നോമ്പുതുറ ക്രമീകരണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് പരിശോധനയുണ്ടാവും.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.പി പ്രജീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.വികസന കാര്യ ചെയര്‍മാന്‍ പി.എം.ഹരിദാസ്, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സുജല ചെത്തില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍, പൊതുമരാത്ത് ചെയര്‍പേഴ്‌സണ്‍ മഹിജ എളോടി, വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.ടി വിനോദ്, ജില്ല മലേറിയ ഓഫീസര്‍ ഡോ.ഷിനി, കെ.കെ.എം.സി എച്ച് ഓഫീസര്‍ ഗീത എം, ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു, എച്ച് ഐ മാരായ ഇ.കെ ജീവ രാജ്, മിനി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റാണാ പ്രതാപ്, വേണുഗോപാല്‍, സബീഷ് കുന്നത്തോത്ത്, അബ്ദുള്‍ ലത്തീഫ് ചിറക്കോത്ത്, കെ.ശശി മാസ്റ്റര്‍, പ്രജിത് ലാല്‍, ബബിത്ത്, മഹല്‍ കമ്മറ്റി പ്രസിഡന്റ് സലാം ഹാജി, ക്ഷേത്രക്കമ്മിറ്റി പ്രതിനിധി ഗോപിനാഥ്, ടി. ചന്തു മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ കൗണ്‍സിലര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, വില്ലേജ് ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, യുവജന സംഘടന പ്രതിനിധികള്‍, ഓട്ടോ ടാക്‌സി സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, എന്നിവര്‍ പങ്കെടുത്തു