പയ്യോളിയില്‍ കുടിവെള്ളത്തില്‍ മാലിന്യം; സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിച്ചെന്ന് നഗരസഭാ ചെയര്മാന്
പയ്യോളി: പയ്യോളിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് പരാതി. 28ാം ഡിവിഷനില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പയ്യോളി നഗരസഭാ ചെയര്മാന് വടക്കയില്‍ ഷെഫീഖ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് പിഎം ഹരിദാസന്, കൗണ്‍സിലര്‍ പി.എം റിയാസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വെള്ളം പരിശോധനയ്ക്ക് അയക്കാനുള്ള നടപടി സ്വീകരിച്ചു. കരാര്‍ എടുത്ത വ്യക്തി ഇന്ന് വിതരണം ചെയ്ത കുടിവെള്ളം ഔദ്യോഗികമായി ടെസ്റ്റ് ചെയ്ത സ്ഥലത്തു നിന്നല്ല എന്ന് ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തില്‍ വിതരണ ഏജന്‍സിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി മുതല്‍ മുനിസിപ്പാലിറ്റിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണ നിലവാരം അതാത് ദിവസങ്ങളില്‍ ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്ന് ചെയര്മാന് അറിയിച്ചു. ഈ കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ ചെയര്‍മാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും പരാതി നല്‍കാവുന്നതാണ്. അടിയതിര നടപടി ഉണ്ടാകും എന്ന് ഉറപ്പ് നല്‍കുന്നുവെന്നും പയ്യോളി നഗര സഭ ചെയര്മാന് അറിയിച്ചു.