പയ്യോളിയിലെ സിപിഎം നേതാവ് സി.സുരേഷ് ബാബു അന്തരിച്ചു; ഇന്ന് രാവിലെ 10 മുതല്‍ 12 വരെ പയ്യോളിയില്‍ ഹര്‍ത്താല്‍


പയ്യോളി: പയ്യോളിയിലെ സിപിഎം നേതാവും മുന്‍ പയ്യോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സി.സുരേഷ് ബാബു നിര്യാതനായി. സിപിഎം പയ്യോളി സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം, പയ്യോളി അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ കമ്മിറ്റി അംഗം എന്നീ പദവികള്‍ വഹിച്ചു വരികയായിരുന്നു.

ഹൃദയസ്തംഭനം മൂലം ഇന്ന് കാലത്ത് നാല് മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.പയ്യോളിയിലെ ആദ്യകാല സിപിഎം നേതാവ് പരേതനായ സി.കുഞ്ഞിരാമന്റെ മകനാണ്.

അമ്മയുടെ പേര് ലീല എന്നാണ്. ഭാര്യ പുഷ്പലത പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ്. മക്കള്‍ അനീഷ, അനില എന്നിവരാണ്.
മരുമക്കള്‍ ഷായിരാജ്, അനൂപ് എന്നിവരാണ്. സഹോദരങ്ങള്‍ സുലോചന, വത്സരാജ് (പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക്), രാജീവന്‍ (കെ എസ് ആര്‍ ടി സി ), സജീവന്‍, സുനില്‍ തുടങ്ങിയവരാണ്. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നരക്ക് വീട്ട് വളപ്പില്‍ നടക്കും