പന്തീരാങ്കാവില്‍ നിർമാണത്തൊഴിലാളി ഓവുചാലിൽ മരിച്ചനിലയിൽ
പന്തീരാങ്കാവ് : നിർമാണത്തൊഴിലാളിയെ ഓവുചാലിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലാഴി പുഴമ്പ്രം തായനാരി ദാസൻ ആണ് മരിച്ചത്. അറുപത് വയസ്സാണ്.
ഇദ്ദേഹം ഡോക്ടറെ കണ്ടുമടങ്ങുമ്പോൾ പാലാഴി പുഴമ്പ്രം റോഡരികിലെ ഓവുചാലിൽ തലകറങ്ങി വീണതാവാമെന്നാണ് കരുതുന്നത്. ഓവുചാലിന് പലയിടങ്ങളിലും സ്ലാബില്ല.
തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ പാലാഴിയിൽ നിന്നും ദാസൻ നടന്നുവരുന്നത് കണ്ടവരുണ്ട്. എട്ടുമണിയായിട്ടും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓവുചാലിൽ വീണനിലയിൽ ദാസനെ കണ്ടെത്തിയത്.
വീട്ടിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഓവുചാലിലാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന. മക്കൾ: അതുൽ, അഭി. സഹോദരങ്ങൾ: ശ്രീനിവാസൻ, സാവിത്രി.