കോഴിക്കോട് ജില്ലയില്‍ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യകേന്ദ്രങ്ങളെ ഉടന്‍ അറിയിക്കണം; വിശദാംശം ചുവടെ
കോഴിക്കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ സ്വകാര്യ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കുകളിലും മെഡിക്കല്‍ ഷോപ്പുകളിലും പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്കും മരുന്നിനുമെത്തുന്ന രോഗികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
ആയതിനാല്‍ അവരുടെ പേരും ഫോണ്‍ നമ്പറും പ്രസ്തുതസ്ഥാപനങ്ങള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെ ഉടന്‍ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു.