പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കഥകളി വിദ്യാലയം
കൊയിലാണ്ടി : കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചു. ചേമഞ്ചേരി ഗുരു കഥകളി വിദ്യാലയത്തില്‍ നടന്ന ‘ഗുരു സ്മൃതി ‘ പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.
കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്‌മണ്യന്‍ ആശാനാന്‍ ശ്രദ്ധാഞ്ജലിക്ക് തുടക്കം കുറിച്ചു. ഗുരുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിനു പ്രിയപ്പെട്ട കഥകളി പദങ്ങള്‍ കലാനിലയം ഹരിയും ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി യു കെ രാഘവന്‍ മാസ്റ്റര്‍ രചിച്ച കവിത സംഗീതാദ്ധ്യാപികയായ ദിവ്യ കിരണും ആലപിച്ചു .
കലാമണ്ഡലം ബാല സുബ്രഹ്‌മണ്യന്‍ , കലാ ഗവേഷകനായ കെ.കെ. മാരാര്‍, ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാരിയര്‍, ശിവദാസ് ചേമഞ്ചേരി , യു.കെ. രാഘവന്‍, ഡോ. എന്‍.വി. സദാനന്ദന്‍, അഞ്ജലി സാരംഗി എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി. കഥകളി വിദ്യാലയം പ്രസിഡണ്ട് വിജയരാഘവന്‍ ചേലിയ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടരി പ്രശോഭ് ജി സ്വാഗതവും, പി ടി എ പ്രസിഡണ്ട് മനോജ് ഇഗ്‌ളു നന്ദിയും പറഞ്ഞു.