പതിനേഴുകാരനെ പീഡിപ്പിച്ച കീഴരിയൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും; കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെതാണ് വിധി
കൊയിലാണ്ടി: പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. കീഴരിയൂര്‍ സ്വദേശി കുയിമ്പില്‍ ഇരുപത്തിയൊന്നുകാരനായ അബ്ദുള്‍ സമദ് ആണ് ശിക്ഷിക്കപ്പെട്ടത്. ആളൊഴിഞ്ഞ ക്ലാസ്‌റൂമില്‍ കൊണ്ടു പോയാണ് കുട്ടിയെ പീഡിപ്പിച്ചത്.
2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി.പി.അനില്‍ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെതിനാണ് കോടതിയില്‍ ഹാജരായത്.