പഠിച്ച് മിടുക്കരാകാം, ഉയരങ്ങള്‍ കീഴടക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ഡി വൈ എഫ് ഐയുടെ കൈതാങ്ങ്


തുറയൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഡിജി ചലഞ്ചിന്റെ’ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ കെ ഷൈജു നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി അപര്‍ണ സന്ദീപ് ചലഞ്ചിലൂടെ സമാഹരിച്ച മൊബൈല്‍ ഫോണ്‍ എ കെ ഷൈജുവിന് കൈമാറി.

തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, ഡി വൈ എഫ് ഐ തുറയൂര്‍ മേഖല സെക്രട്ടറി അശ്വന്ത്, ഷാജു, സൂര്യജിത്ത് കാര്‍ത്തിക എന്നിവര്‍ പങ്കെടുത്തു. പ്രദേശത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സജ്ജീകരണം ഒരുക്കാനാണ് ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനം.