ന്യൂ ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷങ്ങള്‍ക്ക് മുയിപ്പോത്ത് തുടക്കമായി; കലാപരിപാടികള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 20 , 21 തിയ്യതികളില്‍, ഓണക്കിറ്റുകള്‍ വിതരണം ചെയ്തു


മുയിപ്പോത്ത്: ന്യൂ ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണ പരിപാടികള്‍ക്ക് മുയിപ്പോത്ത് തുടക്കമായി. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളും, ആര്‍ഭാടങ്ങളും ഒഴിവാക്കി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ക്ലബിന്റെ സമീപപ്രദേശത്തെ 150 ഓളം വീടുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

കലാപരിപാടികള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 20 , 21 തിയ്യതികളില്‍ നടക്കും. നിരപ്പം സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീഷ ഗണേഷ് ഓണക്കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സുബൈദ ഇ.ടി മുഖ്യ അതിഥിയായിരുന്നു.

ചടങ്ങില്‍ കലാസമിതി പ്രസിഡന്റ് വിപിന്‍ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ ഒ.പി, കിഷോര്‍ കാന്ത്, വിപിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. റഫീഖ് ഒ പി സ്വാഗതവും, സെക്രട്ടറി വൈശാഖ് നന്ദിയും രേഖപ്പെടുത്തി.