നേട്ടങ്ങളെ പെരുപ്പിച്ച് പ്രചരിപ്പിക്കുന്ന വഞ്ചനാ നിലപാടാണ് സർക്കാരിന്; യു.രാജീവൻ


കൊയിലാണ്ടി: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭിക്കാത്ത നേട്ടങ്ങൾ പെരുപ്പിച്ച് പ്രചരിപ്പിക്കുന്ന സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് യു.രാജീവൻ പറഞ്ഞു. കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് കീഴരിയൂർ, പി.കെ.രാധാകൃഷണൻ, കെ.കെ.മനോജ്, ഹാസിഫ്.കെ.പി, ബൈജാറാണി.എം.എസ്, നിഷാന്ത്.കെ എന്നിവർ സംസാരിച്ചു.