നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; കണ്ണൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി


 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. ഒരുകോടിരൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സൗദി എയർ വിമാനത്തിൽ റിയാദിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.

സ്‌പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. രണ്ടു കിലോ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തു വിട്ടിട്ടില്ല