നാളെ മുതല്‍ കടുത്ത നിയന്ത്രണം; കൊവിഡിനെ പ്രതിരോധിക്കാനാവണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈറസ് രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതിനെ നിയന്തിക്കാന്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതല്‍ കടക്കും.ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നതില്‍ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ രീതിയിലേ ഇതിനെ തടയാന്‍ കഴിയൂവെന്നും ലോക്ഡൗണ്‍ എന്ന് വിളിക്കുന്നില്ലെങ്കിലും കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ജനങ്ങള്‍ കൊവിഡ് മാനദണ്ഡം നിര്ബന്ധമായി പാലിക്കലാണ് ഏറ്റവും പ്രധാനം. മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുകയും പ്രധാനമാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ഉല്‍പ്പാദന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കട്ടെയെന്നാണ് സ്വീകരിച്ച നില. ഇതിനോടെല്ലാം നാട് നല്ല പോലെ സഹകരിക്കുന്നുണ്ട്. അത് ശക്തിപ്പെടുത്തി കൊവിഡിനെ പ്രതിരോധിക്കാനാവണം”.