നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 19 മുതൽ


കൊയിലാണ്ടി: നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 19 മുതൽ 25 വരെ നടത്തുമെന്ന് ക്ഷേത്ര കമ്മറ്റി അറിയിച്ചു. കോവിസ് പ്രോട്ടോക്കോൾ പാലിച്ചുക്കൊണ്ടായിരിക്കും ക്ഷേത്ര ചടങ്ങുകൾ സംഘടിപ്പിക്കുക.

ഫെബ്രുവരി 23 ന് രാവിലെ 8 നും 930 നും മദ്ധ്യേയാക് കൊടിയേറ്റം. ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഗണപതി ഹോമം, പ്രഭാത പൂജ, 7 മണിക്ക് തുയിലുണർത്തൽ. വൈകിട്ട് 4 മണിക്ക് കുട്ടിച്ചാത്തൻ തിറ, 6.30 ന് ക്ഷേത്രക്കുളത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലിയോട് കൂടിയുള്ള നാന്ദകം എഴുന്നള്ളത്ത്, തുടർന്ന് നട്ടതിറ, പരദേവതതിറ, നാഗതിറ.

ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഉത്തമ ഗുരുതി തർപ്പണം.
ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആയില്ല്യം നാഗപൂജ. ക്ഷേത്ര വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.