നാദാപുരത്ത് 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു
നാദാപുരം: നാദാപുരത്ത് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1200 ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ചിറ്റാരിമലയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം കാല്‍നടയായി ചെന്നു ചന്ദനത്താംകുണ്ട് എന്ന സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ഒളിപ്പിച്ചുവച്ച നിലയില്‍ ചാരായ നിര്‍മാണത്തിനു സൂക്ഷിച്ച ഇവ കണ്ടെത്തിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.രമേശ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എന്‍.റിമേഷ്, എം.എം. ഷൈലേഷ് കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ കെ.ഷാജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ.രാജേഷ് കുമാര്‍, കെ.കെ, ജയന്, രാഹുല്‍ ആക്കിലേരി, അനൂപ് മയങ്ങിയില്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പരിശോധന വ്യാപകമാക്കുമെന്ന് എക്സൈസ് അറിയിച്ചു.