നാദാപുരത്ത് പൊലീസ് വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ സംസ്ഥാന പാതയില്‍ നശിക്കുന്നു


നാദാപുരം: പൊലീസ് വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ സംസ്ഥാന പാതയില്‍ നശിക്കുന്നു. മണല്‍ ലോറികള്‍ മുതല്‍ ചെറു വാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. മുന്‍പ്, റോഡ് സൈഡിലെ ഇത്തരം വാഹനങ്ങള്‍ നീക്കണമെന്നു ഹൈക്കോടതി ഉത്തരവായെങ്കിലും നടപടി സ്വീകരിച്ചില്ല. റോഡില്‍ അപകടങ്ങള്‍ക്ക് ഇടയാക്കും വിധത്തില്‍ വരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ വളപ്പിലും വാഹനങ്ങളേറെയാണ്. റോഡ് വികസനത്തിനു പോലും തടസ്സം സൃഷ്ടിക്കും വിധമാണ് ഇവ നിര്‍ത്തിയിട്ടിരിക്കുന്നത്. ലക്ഷക്കണക്കിനു രൂപയ്ക്കുള്ള മണലും വാഹനങ്ങളുമാണു നശിച്ചു പോകുന്നത്.