നാദാപുരത്ത് നിയന്ത്രണം ലംഘിച്ച് വില്‍പ്പന നടത്തിയവര്‍ കുടുങ്ങി, ഉടമകള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി


നാദാപുരം: നാദാപുരത്ത് രഹസ്യമായി വ്യാപാരം നടത്തിയതിനു രണ്ടു തുണിക്കടകള്‍ക്കെതിരെ കേസ്. കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിങ്, നാദാപുരം മസാക്കിന്‍ മാളിലെ ഈറ എന്നിവിടങ്ങളിലാണു പൊലീസ് പരിശോധന നടത്തി കേസെടുത്തത്. ഹാപ്പി വെഡ്ഡിങ്ങില്‍ പരിശോധന നടത്തുമ്പോള്‍ ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉപയോക്താക്കള്‍ ഉണ്ടായിരുന്നു.


അതേ സമയം കോവിഡ് മാനദണ്ഡം ലംഘിച്ച ആയഞ്ചേരിയിലെ റബിയന്‍ സൂപ്പര്‍ മാര്‍ക്കറ്റ് പൊലീസ് അടപ്പിച്ചിച്ചു. ജീവനക്കാരുള്‍പ്പെട എല്ലാവര്‍ക്കുമെതിരെ കേസെടുത്തു. 32, 000 രൂപ പിഴ ചുമത്തി. വടകരയിലും പരിശോധന കര്‍ശനമാക്കി. കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിച്ച ആയഞ്ചേരി റബിയാന്‍ ഹൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റ് പൊലീസ് അടപ്പിച്ചു. ഉടമകളായ കക്കട്ടില്‍ മധു, കുന്നുമ്മല്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.