നാദാപുരത്ത് കള്ളവോട്ട്, പരാതിയുമായി യുഡിഎഫ്


കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍. പത്താം നമ്പര്‍ ബൂത്തിലെ 286-ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കള്ളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീണ്‍ കുമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ താന്‍ സന്ദര്‍ശനം നടത്തിയെന്നും എന്നാല്‍ ചില ബൂത്തുകളില്‍ തന്നെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നും പ്രവീണ്‍ കുമാര്‍ ആരോപിക്കുന്നു.
നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു.