നയനയ്ക്കായി കാരുണ്യ യാത്ര; കയ്യടിക്കാം ബസ് ജീവനക്കാർക്ക്


കോഴിക്കോട്: പാവങ്ങാട് എരഞ്ഞിക്കലിൽ വെച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരി നയനയുടെ ചികിത്സയ്ക്കായി തിങ്കളാഴ്ച കാരുണ്യ യാത്ര സംഘടിപ്പിക്കുന്നു. തൃശ്ശൂർ -കണ്ണൂർ ബസ് തൊഴിലാളി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രൈവറ്റ് ബസ്സുകളാണ് കാരുണ്യ യാത്ര നടത്തുന്നത്.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള ഇരുപതോളം സ്വകാര്യ ബസ്സുകളാണ് കാരുണ്യ യാത്രയ്ക്ക് താൽപര്യമറിയിച്ച് മുന്നോട്ട് വന്നത്. ഈ കുരുന്നു ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിൽ സഹായിക്കണമെന്ന് ബസ് യാത്രക്കാരോട് തൊഴിലാളി വാട്സ് ആപ്പ് കൂട്ടായ്മ അഭ്യർത്ഥിച്ചു.

എരഞ്ഞിക്കൽ മൊകവൂർ റോഡ് (അഞ്ചാം വാർഡിൽ ) മുളിയാർനടക്ക് സമീപം കാരിയേരിപറമ്പിൽ വാടകക്ക് താമസിക്കുന്ന പ്രജീഷ്- ഗ്രേസി ദമ്പതികളുടെ ഏകമകൾ നയന
എന്ന ആറു വയസുകാരിക്ക്
കഴിഞ്ഞ മാസം എരഞ്ഞിക്കൽ സ്ക്കൂൾ മുക്കിൽ വെച്ചാണ് സ്കൂട്ടർ അപകടം ഉണ്ടായത്. ടൂ വീലറിൽ അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന അഞ്ച് വയസ്സ്കാരിയെ എതിരെ വന്ന പയ്യന്നൂർ ബസ്സ് ഇടിച്ച് വീഴ്ത്തുകയും, കാലിലൂടെ ബസ്സ് കയറിയിറങ്ങുകയുമായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ആദ്യ സർജറി അവിടെ നിന്നും നടന്നു. പക്ഷേ കുട്ടിയുടെ ഉദരത്തിലെ പ്രധാന ഭാഗങ്ങളിൽ അൽപ്പം ശക്തമായ രീതിയിൽ പരിക്ക് പറ്റിയതിനാലും, നിലനിൽക്കുന്ന അണുബാധ ഒഴിവാക്കുവാനും ഒപ്പം സർജ്ജറിക്കും വിദഗ്ദ ചികിൽസക്കും വേണ്ടി മിംസ് ഹോസ്പിറ്റലിലാണ് ഇപ്പോൾ ഉള്ളത്.

കഴിഞ്ഞ നാല് ദിവസങ്ങൾ കൊണ്ട് ഏകദേശം ഒരുലക്ഷം രൂപയോളം ചികിൽസക്ക് ചിലവായി. വെസ്റ്റ്ഹിലെ
വാടകവീട് മാറി
മൊകവൂർ കാരിയേരി പറമ്പിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിൽ അധികമാണ് ഇനി വരുന്ന ചികിൽസാ ചിലവുകളൊക്കെ.

നയനമോൾക്ക് രണ്ട് സർജറികൾ വളരെ എമർജൻസിയായി ചെയ്യേണ്ടതുണ്ട് തുടയെല്ലിൻ്റെ ഭാഗത്തെ പഴുപ്പ് നീക്കം ചെയ്ത് കഴിഞ്ഞ് വേണം സർജ്ജറി. (ഇടിയുടെ ആഘാധത്തിൽ യൂട്രസിനും, യൂറിൻ ബ്ലാഡറിനു മൊക്കെ തകരാറുകൾ സംഭവിച്ചിട്ടുണ്ട്). തുടയെല്ലിലെ സർജറിക്കും, പ്ലാസ്റ്റിക്ക് സർജ്ജറിക്കുമായി മിംസിലെ മാത്രം ചികിൽസാ ചെലവ് ഏകദേശം 5 ലക്ഷം രൂപയാണ്.

ഭീമമായ ഈയൊരു സംഖ്യ കണ്ടെത്തുക എന്നത് ഈ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്. നയനയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം സ്വരൂപിക്കുകയാണ് നാട്ടുകാരും.