നമ്മുടെ നാട്ടില്‍ അരുതാത്തത് നടന്നു; കൊയിലാണ്ടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച് പണം കവര്‍ന്നു, വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച് പണം കവര്‍ന്നു. കൊല്‍ക്കത്ത സ്വദേശിയായ നിപു പൈറയാണ് അതിക്രമത്തിന് ഇരയായത്. നിപു കൊയിലാണ്ടി പോലീസ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബുധനാഴ്ചയാണ് സംഭവം. കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈല്‍സിലുള്ള ഫോറോക്ലാക്ക് എന്ന റസ്റ്ററന്റിലെ തൊഴിലാളിയാണ് നിപു. രാത്രി എട്ട് നാല്‍പതോടെ നിപു കൊയിലാണ്ടി കോടതിയ്ക്ക് എതിര്‍വശത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്ക് എ.ടി.എമ്മിന് സമീപത്ത് കൂടി സൈക്കിളില്‍ വരികയായിരുന്നു. ആ സമയത്താണ് ഒരാള്‍ ആദ്യം തടഞ്ഞ് നിര്‍ത്തുകയും പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തത്. തന്റെ കയ്യിലുണ്ടായിരുന്ന 2000 രൂപ അക്രമി കവര്‍ന്നതായി നിപു പോലീസിന് നല്‍കിയ പരാതിയില്‍ എഴുതിയിട്ടുണ്ട്.

മര്‍ദ്ദനമേറ്റ നിപു സൈക്കിള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയുടെ മുഖം കൃത്യമായി മനസ്സിലാകുന്നുണ്ട്. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇതര നാടുകളില്‍ നിന്ന് കൊയിലാണ്ടിയിലെത്തി കഷ്ടപ്പെട്ട് തൊഴിലെടുക്കുന്നവരെ അക്രമിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തയാളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന വികാരം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

അതിക്രമത്തിന്റെ വീഡിയോ കാണാം –

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക