നദിക്കരയില്‍ മുതലയും പെരുമ്പാമ്പും തമ്മില്‍ നടന്നത് ജീവന്മരണ പോരാട്ടം; വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കാണാം


ബ്രസീലിലെ ക്യൂയാബെ നദിയുടെ (Cuiabá River, Brazil) തീരത്ത് ചിത്രമെടുക്കാനെത്തിയതായിരുന്നു ഇന്‍ഡ്യാനയില്‍ നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫറായ കിം സള്ളിവന്‍ (Kim Sullivan). തന്റെ ഫോട്ടോഗ്രാഫി ജീവിതത്തിനിടെയില്‍ അത്യപൂര്‍വ്വമായൊരു പോരാട്ടത്തിനാണ് താന്‍ സാക്ഷ്യം വഹിക്കാനെത്തിയതെന്ന് അദ്ദേഹത്തിന് ഒരു ഊഹവുമില്ലായിരുന്നു. മുതലകളുടെ ചിത്രങ്ങള്‍ക്കായി കിം ക്യാമറ തയ്യാറാക്കിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ നദിയില്‍ നിന്ന് ഒരു മുതല തന്നെ കരയിലേക്ക് പതുക്കെ കയറി വെയിലുകായാനെത്തി. കുറച്ച് നേരങ്ങള്‍ക്കൊടുവില്‍ കാട്ടില്‍ നിന്ന് ഇഴഞ്ഞിറങ്ങിയ പെരുമ്പാമ്പ് മുതലയെ ചുറ്റിവരിയാന്‍ തുടങ്ങി. പിന്നീടവിടെ നടന്നത് പൊരിഞ്ഞൊരു യുദ്ധമായിരുന്നെന്ന് കിം പറയുന്നു.

anaconda fight with crocodile at cuiaba river brazil

തികച്ചും വന്യമായൊരു ഏറ്റുമുട്ടല്‍. അതും രണ്ട് ഉരഗവര്‍ഗ്ഗങ്ങള്‍ തമ്മില്‍. ഒരാള്‍ ഭക്ഷണം കഴിച്ച് വിശ്രമത്തിനെത്തിയതായിരുന്നു.. മറ്റേയാള്‍ വിശപ്പിന് ഇരതേടിയിറങ്ങിയതും.

anaconda fight with crocodile at cuiaba river brazil

മുതലയുമായി തട്ടിച്ച് നോക്കുമ്പോള്‍ താരതമ്യേന പ്രായം കുറഞ്ഞതാണ് പെരുമ്പാമ്പ്. പക്ഷേ, വിശപ്പിന്‍റെ വിളിവന്നാല്‍ പിന്നങ്ങനെ വലിപ്പച്ചെറുപ്പമില്ല.

anaconda fight with crocodile at cuiaba river brazil

ഏതാണ്ട് 40 മിനിറ്റോളം പോരാട്ടം തുടര്‍ന്നെന്നാണ് കിം സള്ളിവന്‍ പറയുന്നത്. പതുക്കെ ചുറ്റിപ്പിണഞ്ഞ് വരിയാന്‍ തുടങ്ങിയപ്പോള്‍ ആദ്യമൊന്നും മുതല കണ്ടഭാവം നടിച്ചില്ല.

anaconda fight with crocodile at cuiaba river brazil

പക്ഷേ ഒരു ഘട്ടം കഴിഞ്ഞും പൊരുമ്പാമ്പ് പിടി വിട്ടില്ലെന്ന് മാത്രമല്ല. ഒന്നൂടെ ചുറ്റിവരിയാനുള്ള ശ്രമം തുടങ്ങിയതോടെ മുതല ശക്തമായൊന്ന് കുടഞ്ഞു.

anaconda fight with crocodile at cuiaba river brazil

ഇര പിടഞ്ഞ് തുടങ്ങിയത് കണ്ട പെരുമ്പാമ്പ് ഒന്നൂടെ വരിഞ്ഞ് മുറുകാന്‍ തുടങ്ങി. ഇതോടെ മുതലയും പ്രതിരോധത്തിലായി. ഇരുവരും നദീ തീരത്ത് കെട്ട് പിണഞ്ഞ് ഉരുണ്ടുമറിയാന്‍ തുടങ്ങി.

anaconda fight with crocodile at cuiaba river brazil

അതിനിടെ മുതലയുടെ വാലിന്‍റെ അടികൊണ്ട് നദീ തീരമിടിഞ്ഞു വീണു. കളി കാര്യമാവുന്നുവെന്ന് മുതലയ്ക്ക് തോന്നിതുടങ്ങിയപ്പോള്‍ തന്നെ പാമ്പിന്‍റെ വാല് വായിലായി.

anaconda fight with crocodile at cuiaba river brazil

വാലില്‍ കടിച്ച് പെരുമ്പാമ്പുമായി മുതല നദീയിലേക്ക് മുങ്ങി. ഒരിടയ്ക്ക് ശ്വാസമെടുക്കാനായി പെരുമ്പാമ്പ് വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്നു. വീണ്ടും താഴേക്ക് താഴ്ന്നുപോയി. കുറച്ച് കഴിഞ്ഞ് ഒന്നും സംഭവിക്കാത്തതു പോലെ മുതലെ പഴയപോലെ നദീ തീരത്ത് വന്ന് വെയില്‍ കായാന്‍ കിടന്നു.

anaconda fight with crocodile at cuiaba river brazil

ഏറെ നേരം കഴിഞ്ഞ് പാമ്പ് നദിയിലേക്ക് ഉയര്‍ന്നു വരികയും കാട്ടിലേക്ക് ഇഴഞ്ഞ് പോവുകയും ചെയ്തു. അതുവരെ അവിടെ നടന്ന വന്യമായ ആ പോരാട്ടം രണ്ട് പേരും മറന്ന് പോയതായി തോന്നി. ഈ പോരാട്ടത്തില്‍ ആരും പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്തില്ലെന്ന് കിം പറയുന്നു.