നടുവണ്ണൂരില്‍ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പെട്രോള്‍ പമ്പിലേക്ക് കയറുകയായിരുന്ന കാറും പുറകെ വന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

ബൈക്ക് യാത്രികരും കാപ്പാട് സ്വദേശികളുമായ സലാമത്ത് ഹൗസില്‍ റഷീദ്, ഭാര്യ ഷബിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ശുശ്രൂഷക്കായി നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാപ്പാട് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികള്‍. ഇവര്‍ സഞ്ചരിച്ച ബൈക്കും ഉള്ള്യേരി ഭാഗത്ത് നിന്ന് വാകയാടിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്‍ഡികേറ്റര്‍ ഇട്ട് പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിച്ച കാറിനെ മറികടക്കുന്നതിനിടയില്‍ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു . ബൈക്കിന്റെ മുന്‍ഭാഗത്തും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.