ദേശാഭിമാനി ലേഖകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബുമോഹന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങള്‍ കാരണം ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു.
മള്‍ട്ടിസ്പെഷ്യാലിറ്റിയില്‍ വെന്റിലെറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.