ദുരിതം മറന്ന് മാതൃകയായി കടലിന്റെ മക്കള്‍; വാക്‌സിന്‍ ചാലഞ്ചില്‍ സംഭാവന നല്‍കി കൊയിലാണ്ടിയിലെ മത്സ്യതൊഴിലാളികള്‍


കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുമ്പോഴും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചില്‍ പങ്കെടുത്ത് മത്സ്യതൊഴിലാളികളും. മത്സ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്.

സമാഹരിച്ച തുകയുടെ ഡി.ഡി. നിയുക്ത എംഎല്‍എ ശ്രീമതി.കാനത്തില്‍ ജമീലക്ക് പ്രസിഡണ്ട് ടിവി.ദാമോധരനും സെക്രട്ടറി സി.എം.സുനിലേശനും ചേര്‍ന്ന് നല്‍കി. യോഗത്തില്‍ നിയുക്ത എംഎല്‍എ യെ ടിവി ദാമോധരന്‍ പൊന്നാട അണിയിച്ചു. ചടങ്ങില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എപി ഉണ്ണികൃഷ്ണന്‍, രാജന്‍, ചോയിക്കുട്ടി, സാദിഖ് എന്നിവര്‍ പങ്കെടുത്തു.