തൊഴില്‍ രഹിതര്‍ക്ക് ‘ഒരു വില്ലേജില്‍ ഒരു വ്യവസായസംരംഭം’ പദ്ധതി: ആവശ്യമുള്ളവര്‍ ചെറൂട്ടി റോഡിലെ ഓഫീസുമായി ബന്ധപ്പെടുക, വിശദവിവരം ചുവടെ
കോഴിക്കോട്: കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്നതിനും കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരംഭകരും തൊഴില്‍ ദാതാവും ആകാനും സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതി നടപ്പിലാക്കുന്നു. ബോര്‍ഡ് നടപ്പിലാക്കി വരുന്ന ‘എന്റെ ഗ്രാമം’, പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി’ പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി.
പദ്ധതി പ്രകാരം പരമാവധി 25 ലക്ഷം രൂപവരെ അടങ്കല്‍ ഉള്ള ഗ്രാമ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാം. പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി പ്രകാരം അപേക്ഷകള്‍ സ്വീകരിക്കുന്നത്. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കും. പ്രൊജക്ട് തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്‌സിഡി ഗ്രാന്റ് ഖാദി ബോര്‍ഡ് വഴി നല്‍കും. വിശദവിവരങ്ങള്‍ക്ക് ചെറൂട്ടിറോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായോ 0495-2366156 നമ്പരിലോ ബന്ധപ്പെടാമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.