തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പോളിങ് സെന്റര്‍


കോഴിക്കോട്: ജില്ലയ്ക്കകത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് അതത് നിയോജക മണ്ഡലം പരിധിയില്‍ ഒരുക്കിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവരെ വോട്ട് ചെയ്യാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. ഫോറം 12 -ല്‍ തപാല്‍വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ജില്ലയ്ക്ക് പുറത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഈ ജില്ലയിലെ വോട്ടര്‍മാര്‍ക്ക് തപാല്‍ മാര്‍ഗം ബാലറ്റ് പേപ്പര്‍ അനുവദിക്കും.

മണ്ഡലം-പോളിംഗ് കേന്ദ്രം എന്നിവ നോക്കാം

* വടകര – ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടകര,

* കുറ്റ്യാടി – മേമൂണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേമൂണ്ട,

* നാദാപുരം – ഗവ.യു.പി സ്‌കൂള്‍ നാദാപുരം,

* കൊയിലാണ്ടി – ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പന്തലായനി,

* പേരാമ്പ്ര – ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാമ്പ്ര,

* ബാലുശ്ശേരി – ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ബാലുശ്ശേരി,

* എലത്തൂര്‍ – ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

* കോഴിക്കോട് നോര്‍ത്ത് – കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌കൂള്‍,

* കോഴിക്കോട് സൗത്ത് – ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
, കോഴിക്കോട്.

* ബേപ്പൂര്‍ – ഗവ.ഗണപത് ഹയര്‍ സെക്കണ്ടറി
സ്‌കൂള്‍, ഫറോക്ക്

* കുന്ദമംഗലം– രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയം (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം,

* കൊടുവളളി – മുസ്ലീം ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി
സ്‌കൂള്‍, കൊടുവളളി

* തിരുവമ്പാടി – സെക്രറ്റ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവമ്പാടി.