തുറയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി പെരുമ പയ്യോളി ഗ്രൂപ്പ്


തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി പെരുമ പയ്യോളി. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍ തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പരിപാടിയില്‍ ശ്രീജേഷ് കൊടക്കാട് അദ്ധ്യക്ഷനായി. ചടങ്ങില്‍ സാഹിത്യകാരനും പെരുമയുടെ രക്ഷാധികാരിയുമായ ബഷീര്‍ തിക്കോടി പെരുമയെ പരിജയപെടുത്തി. ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, വൈസ് പ്രസിഡന്റ് ശ്രീജ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാമകൃഷ്ണന്‍, സബിന്‍രാജ്, മെമ്പര്‍മാരായ അബ്ദുള്‍ റസാഖ്, കുട്ടികൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: റബീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍, പെരുമയുടെ മുഖ്യ രക്ഷാധികാരി രാജന്‍ കൊളാവിപ്പാലം, ബഷീര്‍ ചാത്തനാരി, ശ്യാമില്‍ തിക്കോടി എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ഉമേഷ് തിക്കോടി സ്വാഗതവും ദല്‍ഹത്ത് നന്ദി രേഖപെടുത്തി.