തുടര്‍ച്ചയായും മൂന്നാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ‘ഡി’യില്‍ തുടരുന്നു; പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ‘ഡി’യിലുള്ള പഞ്ചായത്തുകള്‍ ഏതെന്നറിയാം


പേരാമ്പ്ര: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15തമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 10ശതമാനത്തിനിടയിലും 15 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

ടിപിആര്‍ നിരക്ക് 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധരണ പ്രവര്‍ത്തനം അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ എല്ലാം കടകളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടു വരെ തുറന്നു പ്രവര്‍ത്തിക്കാം.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ എന്തെല്ലാം അവ ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു എന്ന് പരിശോധിക്കാം:

  • കാറ്റഗറി എ (ടി പി ആര്‍ നിരക്ക് 5 ശതമാനത്തിന് താഴെ)
    ഇല്ല
  • കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)
    1. പേരാമ്പ്ര- 9.2%
    2. ചക്കിട്ടപ്പാറ- 6.7 %
    3. കീഴരിയ്യൂര്‍- 9.8%
    4. തുറയൂര്‍- 8 %
  • കാറ്റഗറി സി (ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
    1. കായണ്ണ -10.8%
    2. ചെറുവണ്ണൂര്‍- 10.9 %
    3. മേപ്പയ്യൂര്‍- 11.7%
  • കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍)
    1. കൂത്താളി -23.5%
    2. അരിക്കുളം – 20.3 %
    3. ചങ്ങരോത്ത് – 15.8 %
    4. നൊച്ചാട് -15.5 %

പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകളാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, കീഴരിയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ എന്നിവയാണ് അവ. കഴിഞ്ഞ ആഴ്ചയിലും ഈ പഞ്ചായത്തുകള്‍ ബി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിരുന്നത്.

മേഖലയിലെ നാല് പഞ്ചായത്തുകളാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, കായണ്ണ എന്നിവയാണ് അവ. ചെറുവണ്ണൂര്‍ പഞ്ചായത്ത് കഴിഞ്ഞ ആഴ്ച കാറ്റഗറി ബി യിലാണ് ഉള്‍പ്പെട്ടിരുന്നത്. കായണ്ണ കാറ്റഗറി ഡി യിലും. മേപ്പയൂര്‍ കാറ്റഗറി സി യിലും.

കൂത്താളി, ചങ്ങരോത്ത്, അരിക്കുളം, നൊച്ചാട് എന്നിവയാണ് കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് ചങ്ങരോത്ത് കാറ്റഗറി ഡി യില്‍ തുടരുന്നത്. അരിക്കുളം പഞ്ചായത്ത് കഴിഞ്ഞ ആഴ്ചയും കാറ്റഗറി ഡി യിലായിരുന്നു. കാറ്റഗറി ബി യില്‍ നിന്നാണ് കൂത്താളി കാറ്റഗറി ഡിയിലേക്ക് മാറിയത്. സി യില്‍ നിന്നാണ് നൊച്ചാട് കാറ്റഗറി ഡി യിലേക്ക് മാറിയത്.