തീവണ്ടി പാഞ്ഞടുക്കുമ്പോൾ ട്രാക്കിന് നടുവില്‍ നിന്ന സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസുകാരൻ; സംഭവം മുംബൈയില്‍ (വീഡിയോ)
മുംബൈ: ട്രെയിന്‍ ഓടിക്കൊണ്ടിരുന്ന ട്രാക്കിന് നടുവില്‍ നിന്ന മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍. മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ദഹാനു- അന്ധേരി റൂട്ടില്‍ ഓടുന്ന ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. ഈ സമയത്ത് പ്ലാറ്റ്ഫോമില്‍ പട്രോളിങ് നടത്തുകയായിരുന്ന ഏക്നാഥ് നായിക് എന്ന പോലീസുകാരന്‍ ഒരു സ്ത്രീ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ടു.
ട്രെയിന്‍ നിര്‍ത്താന്‍ മോട്ടോര്‍മാനോട് സിഗ്‌നല്‍ നല്‍കിയ ശേഷം സ്ത്രീയുടെ അടുത്തേക്ക് പാഞ്ഞ പോലീസുകാരന്‍ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് ഉയര്‍ത്തുകയായിരുന്നു.
രണ്ട് പോലീസുകാരും ഈ സമയം സ്ഥലത്തേക്ക് എത്തി. സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ധീരകൃത്യം ചെയ്ത പോലീസുകാരനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.
വീഡിയോ കാണാം
Head Constable Naik @grpmumbai posted at Vasai Road police station displayed exceptional presence of mind and courage in saving a lady commuter who was on the track from death. He waved the motorman to stop the train while running and pulling out the lady. He is being rewarded. pic.twitter.com/t4LYCCd6f0
— Quaiser Khalid IPS (@quaiser_khalid) September 11, 2021