തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാകണം; കളക്ടർ സാംബശിവറാവു


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമായി നടപ്പാക്കുന്നതിന് മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും സഹകരണമുണ്ടാകണമെന്ന് കളക്ടർ സാംബശിവറാവു പറഞ്ഞു. കളക്ടറേറ്റിൽ നടന്ന വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രചാരണ പരിപാടികൾക്ക് സ്വകാര്യവ്യക്തികളുടെ മതിലുകൾ അനുമതിയോടെ ഉപയോഗിക്കാം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ മതിലുകളും മറ്റു വസ്തുവകകളും പ്രചാരണസാമഗ്രികൾ തൂക്കുന്നതിനോ പതിക്കുന്നതിനോ ഉപയോഗിക്കരുത്. പൊതുപരിപാടികളുടെ റാലിയിൽ അഞ്ച് വാഹനങ്ങൾക്കാണ് അനുമതിയുണ്ടാവുക.

സബ് കളക്ടർ ജി.പ്രിയങ്ക, എ.ഡി.എം എൻ.പ്രേമചന്ദ്രൻ, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, ഫിനാൻസ് ഓഫീസർ കെ.ഡി.മനോജൻ, വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധീകരിച്ച് ടി.പി.ദാസൻ, ടി.വി.ബാലൻ, കെ.മൊയ്തീൻ കോയ, പി.എം.കരുണാകരൻ, കെ.എം.പോൾസൺ, ബി.കെ.പ്രേമൻ പങ്കെടുത്തു.