തിരഞ്ഞെടുപ്പ് ജീവനക്കാർ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തപാൽമാർഗം തന്നെ അയക്കണം
കോഴിക്കോട്: ഫെസിലിറ്റേഷൻ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താത്ത, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർക്കുള്ള ബാലറ്റ് പേപ്പറുകൾ വരണാധികാരികൾ തപാൽ മാർഗം അയച്ചിട്ടുണ്ട്. വോട്ടർമാർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം വോട്ട് രേഖപ്പെടുത്തി നിശ്ചിത കവറിൽ വോട്ടെണ്ണൽ സമയത്തിന് മുമ്പ് ലഭ്യമാകുംവിധം വരണാധികാരികൾക്ക് തപാൽ മാർഗം അയക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നേരിട്ട് ബാലറ്റ് സ്വീകരിക്കുന്നതിന് വരണാധികാരിയുടെ ഓഫീസിൽ ഡ്രോപ് ബോക്സ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.