ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ 2500 വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു
കോഴിക്കോട്: കോവിഡ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 2500 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആണ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയിലെ ആനക്കുളം യൂണിറ്റില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി വി.വസീഫ് നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ്, ജില്ലാ കമ്മിറ്റിയംഗം ഫഹദ് ഖാന്‍, ടൗണ്‍ മേഖല കമ്മിറ്റിയംഗങ്ങളായ വിപിന്‍ സാമുവേല്‍, രജീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.