ഡിവൈഎഫ്‌ഐ ഡിജി ചലഞ്ച്; പേരാമ്പ്ര വെല്‍ഫയര്‍ സ്‌കൂളിന് മൊബൈല്‍ ഫോണ്‍ കൈമാറി


പേരാമ്പ്ര: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിനായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ഡിജി ചലഞ്ചിന്റെ ഭാഗമായി പേരാമ്പ്ര ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂളിന് മൊബൈല്‍ ഫോണുകള്‍ കൈമാറി. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷില്‍ നിന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശാന്ത കുനിയില്‍ ഏറ്റുവാങ്ങി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.എം.സജു മാസ്റ്റര്‍, ഡിവൈഎഫ്‌ഐ ബ്ലോക് സെക്രട്ടറി എം.എം.ജിജേഷ്, പേരാമ്പ്ര വെസ്റ്റ് മേഖല സെക്രട്ടറി ബിനില്‍, രാജന്‍ മാസ്റ്റര്‍, ആനന്ദ് മാസ്റ്റര്‍, ഷിനോജ്, അതുല്‍ കെ.കെ എന്നിവര്‍ സംസരിച്ചു.

ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. നുസ്രത്ത് ടീച്ചര്‍ നന്ദി പറഞ്ഞു.