ഡല്‍ഹി നോയിഡയില്‍ മലയാളി നഴ്സിനെ പീഡിപ്പിച്ചു: പ്രതി പിടിയില്‍


ഡല്‍ഹി: നോയിഡയില്‍ മലയാളി നഴ്സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്സിനെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. പ്രതി മലയാളിയെന്ന് വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

23 വയസുകാരിയെ സ്വന്തം ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്ളാറ്റില്‍ ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പ്രതി യുവതിക്ക് ജ്യൂസ് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഫെബ്രുവരി ആറിനാണ്. നോയിഡ സെക്ടര്‍ 24ലാണ് സംഭവം നടന്നത്.