ടൗട്ടെ ടുഴലിക്കാറ്റ്; കോഴിക്കോട് ജില്ലയില്‍ കാര്‍ഷികമേഖലയില്‍ 25 കോടി രൂപയുടെ നാശനഷ്ടം
കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി കോഴിക്കോട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 25കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ വകുപ്പ്.
975.91 ഹെക്ടറിലെ കൃഷി നശിച്ചു. 11,036 കര്‍ഷകരെ മഴക്കെടുതി ബാധിച്ചു. ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 22 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 259 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 80,25,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കെഎസ്ഇബിക്ക് മൂന്നര കോടി രൂപയുടെയും പൊതുമരാമത്ത് റോഡ് വിഭാഗത്തിന് അഞ്ച് കോടിയുടെയും നഷ്ടമാണ് കണക്കാക്കുന്നത്.
മേജര്‍ ഇറിഗേഷന് 10 കോടിയുടേയും മൈനര്‍ ഇറിഗേഷന് 10 ലക്ഷത്തിന്റെയും നാശനഷ്ടമാണുണ്ടായത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 12 തീരദേശ റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.