ട്രെയിനില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി; വടകരയില്‍ നിന്ന് പിടിച്ചെടുത്തത് 75,000 രൂപ വിലവരുന്ന വിദേശമദ്യം


വടകര: ട്രെയിനില്‍ ആളില്ലാതെ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. വടകരയില്‍ വെച്ച് മംഗള എക്‌സ്പ്രസില്‍ നിന്നാണ് 124 ഫുള്‍ ബോട്ടില്‍ വിദേശമദ്യം പിടികൂടിയത്.

കോഴിക്കോട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധനയില്‍ മദ്യം പിടികൂടിയത്. മംഗള എക്‌സ്പ്രസില്‍ നാല് ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. 75,000 രൂപ വിലവരുന്ന മദ്യമാണ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് എഎസ്‌ഐ സാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.