ടി സി സുരേന്ദ്രന് ദാമു കാഞ്ഞിലശ്ശേരി നാടക പ്രതിഭാ പുരസ്കാരം


കൊയിലാണ്ടി: പുക്കാട് കലാലയം ഏര്‍പ്പെടുത്തിയ ദാമു കാഞ്ഞിലശ്ശേരി പുരസ്‌കാരം ഈ വര്‍ഷം പ്രശസ്ത നാടകകാരന്‍ ടി സി സുരേന്ദ്രനു. അമേച്ച്വര്‍ നാടക രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെക്കാലം നടത്തിയ വേറിട്ട പരീക്ഷണങ്ങളിലൂടെ നാടക രംഗത്തിന് നല്‍കിയ സംഭാവനകളെ അധികരിച്ചാണ് പുരസ്‌കാരം.

തിരുവങ്ങൂര്‍, പൂക്കാട് ,വെങ്ങളം പ്രദേശങ്ങളിലെ ഒട്ടേറെ യുവാക്കളെ സുരേന്ദ്രന്‍ നാടക രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തി.ദിക്കു മാറി ഉദിയ്ക്കുന്ന സൂര്യന്‍, ശുദ്ധികലശം, ജാനു തിരിച്ചു വന്നു , ഭ്രമണം തെറ്റിയ ഭൂമി, സ്‌നേഹപൂര്‍വ്വം മുതലായ നാടകങ്ങള്‍ ശ്രദ്ധേയമായി.

ദീര്‍ഘകാലം പൂക്കാട് കലാലയം ഭാരവാഹിയായി പ്രവര്‍ത്തിച്ച നാടക നടനും സംവിധായകനുമായ ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെത്തിയതാണ് പുരസ്‌കാരം. ദാമു കാഞ്ഞിലശ്ശേരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി ആറിന് പുരസ്‌കാരം സമര്‍പ്പിക്കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക