ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക; യു.ഡി.എഫ് ജനപ്രതിനിധികൾ പേരാമ്പ്രയിൽ ധർണ നടത്തി


പേരാമ്പ്ര: ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകം പരിഹരിക്കുക, പേരാമ്പ്ര പഞ്ചായത്തിലെ കോവിഡ് കാറ്റഗറി നിർണയത്തിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഭരണ സമിതിയംഗങ്ങൾ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ.രാഗേഷ് അധ്യക്ഷനായി. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ പുതുക്കുടി അബ്ദുറഹിമാൻ, അർജുൻ കറ്റയാട്ട്, കെ.പി.റസാക്ക്, അമിത്ത് മനോജ്, റസ്മീന, യു.സി. ഹനീഫ, സൽമ നന്മനക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.