ടി പി ആര്‍ കൂടുന്നു; പേരാമ്പ്രയിലും കൂത്താളിയിലും കൂടുതൽ നിയന്ത്രണങ്ങൾ


പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പഞ്ചായത്തിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി, കോർപറേഷനുകൾ ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തനം നടത്താം.

അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പകുതി ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ തുറക്കാൻ പാടുളളൂ.അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7മുതൽ വൈകിട്ട് 7 വരെ തുറക്കാം.

ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ്, ബാറുകൾ എന്നിവയിൽ നിന്നും മദ്യം പാഴ്സലായി വാങ്ങാവുന്നതാണ്.ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കണം.പൊതു ഗതാഗതം അനുവദിക്കുമെന്നു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്തിൽ ടിപിആർ 15 ശതമാനത്തിൽ കൂടുതലായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഭക്ഷ്യ വസ്തുക്കളും മരുന്നുകളും വിൽപന നടത്തുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയും മറ്റ് കടകൾ വെള്ളി മാത്രവും തുറന്ന് പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും. ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല.പഞ്ചായത്ത് പരിധിയിൽ ഓട്ടോ ടാക്സി സർവീസുകൾ അനുവദിക്കില്ല.