ജ്യേഷ്ഠന്‍ പഠിക്കുന്നത് കണ്ട് ഒപ്പം ചേര്‍ന്നു; റാങ്കിന്റെ തിളക്കവുമായി ബാലുശ്ശേരിയിലെ സഹോദരങ്ങള്‍


ബാലുശ്ശേരി: സഹോദരങ്ങളുടെ കഠിനാധ്വാനത്തിന് റാങ്കിന്റെ തിളക്കം. പിഎസ്സി പരീക്ഷയില്‍ വിഇഒ തസ്തികയിലേക്ക് മലപ്പുറം ജില്ല പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ എകരൂല്‍ വള്ളിയോത്ത് തറോല്‍ അക്ഷയ് ഒന്നാമനായി. ജ്യേഷ്ഠന്‍ പഠിക്കുന്നത് കണ്ട് ഒപ്പം പഠിക്കാന്‍ ചേര്‍ന്ന അനിയന്‍ ടി അജയ് ഇതേ പരീക്ഷയില്‍ 121ാം റാങ്കുകാരനായി. അക്ഷയ്യുടെ അമ്മയുടെ സഹോദരിയുടെ മകന്‍ പനായി തനിക്കണ്ടിയില്‍ അമല്‍ കൃഷ്ണ ഇതേ പട്ടികയില്‍ പതിനഞ്ചാം റാങ്കും നേടി.

ബാലുശേരി എയിം സെന്ററില്‍ നിന്നാണ് മൂവരും പരിശീലനം നേടിയത്. അക്ഷയ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. മൂന്ന് പേരും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്.