ജീവിതം ദര്‍ശനമാക്കിയ കമ്മ്യൂണിസ്റ്റ് നേതാവ്, ധീര സഖാവ്; കെ എസ് കുറുപ്പ് ഇനി ഓര്‍മയില്‍ മാത്രം


ആവള: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിന്റെ ആവളയിലെ ആദ്യകാലപ്രവര്‍ത്തകനായിരുന്ന കെ എസ് കുറുപ്പ് അന്തരിച്ചു. മുന്‍ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആവള യു പി സ്‌കൂള്‍ പ്രദാനധ്യാപകനുമായിരുന്നു കെ.എസ്.കുറുപ്പ്. ഇദ്ധേഹത്തിന് എണ്‍പത്തിയൊമ്പത് വയസായിരുന്നു. സംസ്‌കാരം ഇന്ന രാത്രി എട്ട് മണിക്ക് വീട്ടു വളപ്പില്‍ നടന്നു.

സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം, മുന്‍ ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം പഞ്ചായത്ത് ഭാരവാഹി, ആവള ഗ്രാമദീപം ഗ്രന്ഥാലയം സ്ഥാപകാംഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മഹിളാസമാജം സ്ഥാപകാംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കീഴന ജന്മി കുടുംബത്തില്‍നിന്ന് ബാല സംഘത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച കെ എസ് രാഷ്ട്രീയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.