ജില്ലയില്‍ ഫൈബര്‍ വള്ളങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു, വിളിക്കേണ്ട നമ്പര്‍


കോഴിക്കോട്: ഈ വര്‍ഷത്തെ ട്രോള്‍ നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുളള കാലയളവിലേയ്ക്ക് ഫൈബര്‍ വളളം വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളള വളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ മെയ് 26 ന് ഉച്ചയ്ക്ക് 2.30 മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ലഭിക്കണം. കവറിനുപുറത്ത് ‘2021- ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിനുളള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍ – 0495-2414074.