ജില്ലയില്‍ കടല്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: ഈ വര്‍ഷത്തെ ട്രോള്‍ നിരോധന കാലയളവായ 2021 ജൂണ്‍ ഒന്‍പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെ ജില്ലയില്‍ പട്രോളിങ്ങ്, കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവ നടത്തുന്നതിന് രണ്ട് ബോട്ടുകളും ഒരു ഫൈബര്‍ വളളവും വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
മെയ് 21 ഉച്ചയ്ക്ക് ശേഷം 2.30 നകം ബോട്ടിന്റെയും 3.30 നകം ഫൈബര്‍ വളളത്തിന്റെയും ക്വട്ടേഷനുകള്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2414074 എന്ന നമ്പറില്‍ വിളിക്കുക