ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, മേപ്പയ്യൂര്‍, വടകര
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 കൊവിഡ് പോസിറ്റീവ് കേസുകള്‍. 461 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 17പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനേഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 460 പേര്‍ കൂടി രോഗമുക്തി നേടി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 137 പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
# മേപ്പയ്യൂര്‍ – 18
# കുന്ദമംഗലം, കക്കോടി, ഒളവണ്ണ – 15
# കൊയിലാണ്ടി, വടകര – 14
# കാവിലുംപാറ – 13
# ഉള്ള്യേരി – 12
# പയ്യോളി, കൂരാച്ചുണ്ട് – 10
# ചേമഞ്ചേരി, ഫറോക്ക, വില്യാപ്പളളി – 8
# അത്തോളി, പുതുപ്പാടി – 7
# തിരുവമ്പാടി, ചേളന്നൂര്‍ – 6
# കിഴക്കോത്ത, കീഴരിയൂര്‍, കൊടുവളളി, മുക്കം, ഉണ്ണിക്കുളം – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക