ജാഗ്രത കൈവിടരുത്! കൊയിലാണ്ടിയില്‍ കോവിഡ് വ്യാപനം രൂക്ഷം, 364 കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 364 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കോവിഡ് വര്‍ധനവ് കണക്കിലെടുത്ത് മേഖയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയിത്. കൊയിലാണ്ടിയില്‍ മാത്രം 142 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ. ഇന്നലെ കൊയിലാണ്ടിയില്‍ മാത്രം 140 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വച്ച് 274 പേര്‍ക്ക് ആന്റിജന്‍ പരിശോഘന നടത്തിയിരുന്നു.

കൊയിലാണ്ടിയിലെ കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍

കൊയിലാണ്ടി 142 + 1
മൂടാടി 31
പയ്യോളി 34 + 1
തിക്കോടി 24

കീഴരിയൂര്‍ 9
ചെങ്ങോട്ട് കാവ് 37
ചേമഞ്ചേരി 65
അരിക്കുളം 20