ജനദ്രോഹ കർഷക ബിൽ പിൻവലിക്കുക; കെ.എസ്.ടി.എ


അത്തോളി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല മുപ്പതാം വാർഷിക സമ്മേളനം ടി ശിവദാസൻ മാസ്റ്റർ നഗറിൽ (മൊടക്കല്ലൂർ എ .യു.പി.എസ്) വെച്ച് നടന്നു. ജനദ്രോഹപരമായ കാർഷിക ബിൽ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം സ.സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഉപജില്ല പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി.പി രാജീവൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.പി.അജയകുമാർ സംഘടനാ റിപ്പോർട്ടും, ഉപജില്ലാ സെക്രട്ടറി ഉണ്ണി കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വി അരവിന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സഖാക്കൾ ആർ.എം രാജൻ, ഡി.കെ ബിജു, ആർ.കെ ദീപ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ പൊയിലിൽ ചന്ദ്രൻ സ്വാഗതവും വി.ശിവാനന്ദൻ നന്ദിയും പറഞ്ഞു.

സമ്മേളനത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഗണേഷ് കക്കഞ്ചേരിയെ പ്രസിഡണ്ടായും, സെക്രട്ടറിയായി ഉണ്ണികൃഷ്ണനെ സെക്രട്ടറിയായും
വി.അരവിന്ദനെ ട്രഷററായും തെരഞ്ഞെടുത്തു.